കാശ്മീർ യാത്ര റദ്ദാക്കാൻ ടൂറിസ്റ്റുകളുടെ തിരക്ക്; റീഫണ്ട് നൽകി ഓപ്പറേറ്റർമാർ: തീവ്രവാദി ആക്രമണം ടൂറിസം മേഖലയ്ക്ക് കനത്ത ആഘാതം

ഇരുപത്തിയാറ് പേരെ വധിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, കശ്മീര്‍ താഴ്വരയിലെ കാഴ്ചകള്‍ തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്.അതുവരെ സഞ്ചാരികളുടെ വരവ് കാരണം തിരക്കേറിയ ശ്രീനഗറിലെ വിമാനത്താവളം താഴ്വരയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളാല്‍ നിറഞ്ഞിരിക്കുന്നു.

കശ്മീരിന്‍റെ അതുല്യമായ പ്രകൃതി സൗന്ദര്യത്തിന്‍റെ പ്രതീകമായ ദാല്‍ തടാകം വിജനമാണ്. രണ്ട് ദിവസം മുമ്ബ് വരെ ഉയര്‍ന്ന ഡിമാന്‍ഡുള്ള ശിക്കാരകള്‍ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കായി കാത്തിരിപ്പിലാണ്. പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത ആഘാതമായിരിക്കുകയാണ്.

ആക്രമണത്തെത്തുടര്‍ന്ന് മിക്ക വിനോദസഞ്ചാരികളും യാത്ര പരിപാടികള്‍ റദ്ദാക്കുന്നതായാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സൂചന. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്ന നിരവധി വിനോദസഞ്ചാരികള്‍ ഇതിനകം തന്നെ യാത്ര റദ്ദാക്കിയിട്ടുണ്ട്. തിരക്കേറിയ സീസണില്‍ ആക്രമണം ഉണ്ടായത് കശ്മീരിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാണ്. കശ്മീര്‍ ടൂര്‍ റദ്ദാക്കുന്ന വിനോദസഞ്ചാരികള്‍ പകരം ഹിമാചല്‍ പ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളാണ് പരിഗണിക്കുന്നത്.

പറുദീസ തകര്‍ത്ത തീവ്രവാദം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കശ്മീരിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത് .2025 ല്‍ ഇതിനകം 2.3 കോടിയിലധികം സന്ദര്‍ശകരാണ് കശ്മീരില്‍ എത്തിയത്. ഗുജറാത്തില്‍ നിന്ന് മാത്രം ഈ വര്‍ഷം 3 ലക്ഷത്തോളം സഞ്ചാരികള്‍ കശ്മീര്‍ യാത്ര പദ്ധതിയിട്ടുണ്ടെന്നാണ് കണക്ക്..ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരാള്‍ക്ക് 40,000 രൂപ വരെ ആയി വര്‍ധിച്ചിരുന്നു. ആക്രമണം ഉണ്ടായതോടെ ഈ മാസത്തേക്കുള്ള എല്ലാ ബുക്കിംഗുകളും പല ടൂര്‍ ഓപ്പറേറ്റര്‍മാരും റദ്ദാക്കിയിരിക്കുകയാണ്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരിലേക്കുള്ള ബുക്കിംഗുകളില്‍ ഏകദേശം 90 ശതമാനവും വിനോദസഞ്ചാരികള്‍ റദ്ദാക്കിയതായി ഡല്‍ഹിയിലെ നിരവധി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു കശ്മീര്‍ മാത്രമല്ല, ജമ്മു സന്ദര്‍ശിക്കാന്‍ പോലും ആളുകള്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും വൈഷ്ണോ ദേവി ക്ഷേത്രത്തിനായി കത്രയിലേക്ക് പോകുന്നവര്‍ പോലും ഭീകരാക്രമണത്തിന് ശേഷം അവയെല്ലാം റദ്ദാക്കിതായും ടൂര്‍ ഏജന്‍സികള്‍ പറയുന്നു.

സുരക്ഷ ശക്തമാക്കി യാത്രക്കാരില്‍ ആത്മവിശ്വാസം ഉറപ്പിച്ചില്ലെങ്കില്‍ അത് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് ദോഷകരമാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കാസർകോട് ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം; രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം

കാസര്‍കോട്: കാസര്‍കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരുവല്ല: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് പള്ളിയാൽ ജൂബിലിവയൽ സ്വദേശി മുഹമ്മദ് ഷിഫാൻ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവല്ല

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം:ലെൻസ്ഫെഡ്

മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും

കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി.

പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ്

മദ്യപാനം നിര്‍ത്തിയാല്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്; അറിയാം

കല്യാണരാമന്‍ സിനിമയിലെ ഇന്നസെന്റ് പറയുന്നതുപോലെ ‘ വേസ്റ്റ് ഗ്ലാസാ..വേസ്റ്റ് വരുന്ന മദ്യം ഒഴിക്കാന്‍’ . മിക്ക മദ്യപാനികളും ഇതുപോലൊരു വേസ്റ്റ് ഗ്ലാസും കൊണ്ട് നടക്കുന്നതുപോലെയാണ്. കുടിച്ചു കുടിച്ച് കരള് വാടും എന്ന അവസ്ഥയിലെത്തും ഒരു

ഹിന്ദി നിരോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.