20 വര്‍ഷമായി ഉറങ്ങുന്ന രാജകുമാരന്‍; സൗദി അറേബ്യയുടെ നൊമ്പരം; എന്താണ് അല്‍ വലീദിന് സംഭവിച്ചത്?

20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. അപകടം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ചെറിയ സൂചനകള്‍ അല്‍ വലീദ് നല്‍കിയിരുന്നു എങ്കിലും കാത്തിരിപ്പിന് ഇതുവരെ ഫലമുണ്ടായിട്ടില്ല.

ലോകത്ത് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും മികച്ച ചികില്‍സയും പരിരക്ഷയും ഉറപ്പാക്കാന്‍ സാധിക്കുന്ന കുടുംബത്തിലെ അംഗമാണ് അല്‍ വലീദ് രാജകുമാരന്‍. എന്നാല്‍ പണം കൊണ്ട് നേടാവുന്നതിലും അപ്പുറം എന്തോ ഒന്ന് വെല്ലുവിളിയായി നില്‍ക്കുന്നു ഇപ്പോഴും. ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സഹോദരന്റെ മകനാണ് ഇദ്ദേഹം. അറിയാം എന്താണ് രാജകുമാരന് സംഭവിച്ചതെന്ന് ചുവടെ വായിക്കാം.

2005ലാണ് അല്‍ വലീദ് രാജകുമാരന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ അപകടം നടന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാജകുമാരന് പ്രായം 36 ആയി. 20 വര്‍ഷമായി ഒരേ കിടപ്പാണ്. അപകടത്തില്‍ തലച്ചോറിന് ഏറ്റ ക്ഷതമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. സൈനിക കോളജില്‍ പഠിക്കുന്ന കാലത്താണ് അപകടമുണ്ടായത്. റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്.

ജീവന്‍ നിലനിര്‍ത്തുന്ന യന്ത്രങ്ങളുടെ സഹായത്തോടെ കിടക്കുകയാണ് കഴിഞ്ഞ 20 വര്‍ഷമായി വലീദ്. ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സംഭവിച്ചേക്കാം. അപകടത്തെ തുടര്‍ന്ന് തിരിച്ച്‌ ജീവിതത്തിലേക്ക് വരാന്‍ പറ്റാത്ത വിധം പരിക്കേറ്റുവെന്ന് ബോധ്യമായ വേളയില്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കാന്‍ ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിതാവ് തടഞ്ഞു. ദൈവം തന്റെ മകന് മരണം വിധിച്ചിരുന്നു എങ്കില്‍ അന്നു തന്നെ ഖബറിലേക്ക് എത്തുമായിരുന്നില്ലേ എന്നാണ് പിതാവ് ചോദിച്ചതത്രെ. ദൈവം അവനെ തിരിച്ചുവിളിക്കുംവരെ സംരക്ഷിക്കണം എന്നും പിതാവ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് റിയാദിലെ ആശുപത്രിയില്‍ തുടരാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ സൗദി അറേബ്യയിലെ സ്ലീപ്പിങ് പ്രിന്‍സ് എന്നാണ് അല്‍ വലീദ് രാജകുമാരന്‍ അറിയപ്പെടുന്നത്.

2019ല്‍ ശരീരം മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചിരുന്നു. ചില ചലനങ്ങള്‍ കൈകളിലും തലയിലും ഉണ്ടാകുകയും ചെയ്തു. കൈ ഉയര്‍ത്താന്‍ ശ്രമിക്കുകയും തല ഒരു വശത്തേക്ക് തിരിക്കുകയും ചെയ്തു. ഇതോടെ ഡോക്ടര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും വലിയ പ്രതീക്ഷയായി. പക്ഷേ, പിന്നീട് പുരോഗതിയുണ്ടായില്ല. എങ്കിലും പരിചരണം തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തിരുന്നുവത്രെ. ജീവതത്തിലേക്ക് മടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീവന്‍ രക്ഷാ സഹായങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പിതാവ് മറിച്ചൊരു നിലപാട് എടുത്തതിനാല്‍ ഇപ്പോഴും അനങ്ങാതെ കിടക്കുകയാണ് അല്‍ വലീദ്.

കോടീശ്വരന്റെ സഹോദര പുത്രന്‍: സൗദി അറേബ്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ലോകത്തെ സമ്ബന്നരില്‍ മുന്‍നിരയിലുള്ള വ്യക്തിയുമാണ്. ഫേസ്ബുക്കിലും ആപ്പിളിലുമടക്കം ലോകത്തെ പ്രധാന കമ്ബനികളിലെല്ലാം ഓഹരി പങ്കാളിത്തമുള്ള രാജകുമാരന്‍. ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനാണ് സ്ലീപ്പിങ് പ്രിന്‍സ് എന്ന് അറിയപ്പെടുന്ന വലീദ്. 2017ല്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ സൗദി അറേബ്യയിലെ ഭരണകൂടം അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നു അറസ്റ്റ്. മാസങ്ങള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ പ്രദേശത്ത് നാളെ (നവംബർ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാഴമ്പാടി പ്രദേശത്ത് നാളെ (നവംബർ

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 22) കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലുള്ള തേക്ക്, വീട്ടി തുടങ്ങിയ തടികൾ ഡിസംബർ മൂന്നിന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാന് താത്പര്യമുള്ളവർ www.mstcecommerce.comൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547602856, 8547602857, 04936 221562. Facebook Twitter

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.