എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രിട്ടേഷന്‍ സെന്ററിലെ ഒരു ഹട്ടിന്റെ മേല്‍ക്കൂര ആര്‍ട്ടിഫിഷല്‍ താച്ച് റൂഫിങ്ങ് ചെയാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് ഒന്‍പതിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 9778783522.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.