ആധാര്‍, പാന്‍, റേഷന്‍കാര്‍ഡ് എന്നിവ പൗരത്വത്തിന്റെ നിര്‍ണായക തെളിവല്ല എന്ന് സര്‍ക്കാര്‍. ഈ രേഖകളൊക്കെ ഭരണപരവും ക്ഷേമപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും അവയൊന്നും ഇന്ത്യന്‍ പൗരത്വത്തിന് കൃത്യമായ തെളിവായി നിലകൊളളുന്നില്ല. ഈ ആവശ്യത്തിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ സര്‍ട്ടിഫിക്കറ്റുകളും മാത്രമാണ്.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായും താമസ രേഖയായും കണക്കാക്കുന്നുണ്ട്. പക്ഷേ പൗരത്വ രേഖയായി കണക്കാക്കുന്നില്ല. പാന്‍, റേഷന്‍ കാര്‍ഡുകള്‍ക്കും ഇത് ബാധകമാണ്. പാന്‍ കാര്‍ഡുകള്‍ നികുതി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. റേഷന്‍ കാര്‍ഡുകള്‍ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു. ഇവയും പൗരത്വത്തിനുള്ള രേഖയായി സ്ഥിരീകരിക്കുന്നില്ല.
നിലവില്‍ ഇന്ത്യന്‍ പൗരത്വം സൂചിപ്പിക്കുന്ന അടിസ്ഥാന രേഖകളായി സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റുകളും താമസ രേഖകളും കണക്കാക്കുന്നു. 1969 ലെ ജനന-മരണ സര്‍ട്ടിഫിക്കറ്റ് നിയമം അനുസരിച്ച് യോഗ്യതയുള്ള അധികാരികള്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. ഇത് ഇന്ത്യയ്ക്കുള്ളിലെ ജനന അവകാശവാദങ്ങളെ സാധൂകരിക്കുന്നതാണ്.