എസ്.എസ്.എല്‍.സി ജില്ലയില്‍ വിജയശതമാനം 99.59

പത്താം തരം പരീക്ഷയില്‍ ജില്ലയില്‍ 99.59 ശതമാനം വിജയം. സംസ്ഥാന തലത്തില്‍ ആറാം സ്ഥാനത്തേക്കാണ് ജില്ലയുടെ വിജയ ശതമാനം ഉയര്‍ന്നത്. പരീക്ഷയെഴുതിയ 11640 വിദ്യാര്‍ത്ഥികളില്‍ 11592 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 457 ആണ്‍കുട്ടികളും 940 പെണ്‍കുട്ടികളും അടക്കം 1397 കുട്ടികള്‍ ജില്ലയില്‍ എല്ലാ വിഷയങ്ങളില്‍ എ പ്ലസ് നേടി. പരീക്ഷയെഴുതിയ 5788 ആണ്‍കുട്ടികളില്‍ 5759 പേരും 5851 പെണ്‍കുട്ടികളില്‍ 5833 പേരും ഉയര്‍ന്ന ക്ലാസ്സില്‍ പഠനത്തിനുള്ള യോഗ്യത നേടി. ജില്ലയില്‍ 72 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയത് പിണങ്ങോട് ഡബ്ല്യു ഒ.എച്ച്.എസ്.എസ്സിലാണ്. ആകെ പരീക്ഷയെഴുതിയ 360 കുട്ടികള്‍ 86 കുട്ടികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ 290 പേര്‍ പരീക്ഷയെഴുതിയതില്‍ 68 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മാനന്തവാടി എം.ജി.എം സ്‌കൂളില്‍ പരീക്ഷയെഴുതിയ 105 കുട്ടികളില്‍ 65 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ജില്ലയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെല്ലാം നൂറ് ശതമാനം വിജയം നേടി. പൂക്കോട് ഏകലവ്യമോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ 60 വിദ്യാര്‍ത്ഥികള്‍ നാല് പേര്‍ക്ക് മുഴുവന്‍ എ പ്ലസ് നേടി. 2025-26 വര്‍ഷം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സി.ബി.എസ്.സി സിലബസിലേക്ക് മാറിയ ഏക എം.ആര്‍.എസ് വിദ്യാലയമാണിത്. തിരുനെല്ലി ആശ്രമം സ്‌കൂളില്‍ 41 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. നൂല്‍പ്പുഴ, കണിയാമ്പറ്റ എം.ആര്‍ എസ്സുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ വീതവും പരീക്ഷ എഴുതി. നല്ലൂര്‍നാട് എ.എം.എം.ആര്‍ എസ്സിൽ 34 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.തിളക്കമാര്‍ന്ന വിജയമാണ് ഈ വിദ്യാലയം ഇത്തവണ നേടിയത്.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

സാക്ഷരതാ മിഷന്‍ അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ

സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. നിശ്ചിത

അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ്, മറ്റ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ (ഒ ബി സി , മൈനോരിറ്റി) നിന്നും വിദ്യാഭ്യാസ വായ്പ, സ്വയം തൊഴില്‍, വ്യക്തിഗത വായ്പ, സ്റ്റര്‍ട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.