മുട്ടിൽ: കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ നാളെ (10.05.2025) മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൺവെൻഷന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് ഉദ്ഘാടനം ചെ യ്യും. വൈകിട്ട് 6ന് നടക്കുന്ന കുടുംബ സംഗമവും പൊതു സമ്മേളനം കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാ സന്ധ്യ ഉണ്ടായിരിക്കും.

അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കല് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല് നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.







