ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ…

ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില കുതിച്ചുകയറുന്നതോടെ നിത്യജീവിതം വഴിമുട്ടും.

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധ സാഹചര്യം സാമ്ബത്തിക വിപണികളിലും വ്യാപാരത്തിലും വലിയ തോതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എന്നാല്‍, ഏതൊക്കെ സാധനങ്ങള്‍ക്ക് വില കൂടുമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. യുദ്ധത്തിന്റെ തീവ്രത, ദൈര്‍ഘ്യം, അന്താരാഷ്ട്ര ഇടപെടലുകള്‍, വിതരണ ശൃംഖലകളുടെ തടസ്സം എന്നിവ അനുസരിച്ചാകും സാധനങ്ങളുടെ വിലക്കയറ്റം.യുദ്ധം മൂലം എണ്ണ വിതരണത്തില്‍ തടസ്സമുണ്ടായാല്‍, പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കുത്തനെ ഉയരും. ഇന്ധന വില വര്‍ദ്ധനവ് സുരക്ഷാ പ്രശ്‌നങ്ങളും ഗതാഗത ചെലവും കൂട്ടും. ഗോതമ്ബ്, അരി, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിതരണ ശൃംഖല തടസ്സപ്പെടുന്നതോടെ ഇവയുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്യും.

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്‌തേക്കാം. വ്യാവസായിക അസംസ്‌കൃത വസ്തുക്കളായ ലോഹങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയും ഉയര്‍ന്നേക്കാം. ഇലക്‌ട്രോണിക്‌സ്, ഉപഭോഗ വസ്തുക്കള്‍ തുടങ്ങി ഇറക്കുമതിയെ ആശ്രയിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള വില വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

യുദ്ധത്തിന്റെ തീവ്രത, ദൈര്‍ഘ്യം, അന്താരാഷ്ട്ര വിപണിയിലെ പ്രതികരണം എന്നിവയെ ആശ്രയിച്ച്‌ വില വര്‍ദ്ധനവിന്റെ തോത് വ്യത്യാസപ്പെടും.യുദ്ധം ഓഹരി വിപണികളില്‍ വന്‍ ഇടിവുണ്ടാക്കാം. പ്രത്യേകിച്ച്‌ ബാങ്കിംഗ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ട്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.