അമ്മയുടെ ഫോണില്‍നിന്ന് 3.55 ലക്ഷം രൂപയുടെ ലോലിപോപ്പ് ഓര്‍ഡര്‍ ചെയ്ത് 8വയസുകാരന്‍; പിന്നീട് സംഭവിച്ചത്

മാതാപിതാക്കളുടെ ഫോണെടുത്ത് കളിക്കുന്നവരാകും മിക്ക കുട്ടികളും. കുട്ടികള്‍ ഫോണ്‍ എടുക്കുമ്പോഴേ അവരെന്ത് അബദ്ധമാണ് ചെയ്യാന്‍ പോകുന്നതെന്ന അങ്കലാപ്പിലാകും അച്ഛനമ്മമാര്‍. ഗെയിം കളിക്കുന്നത് മുതല്‍ അമ്മേ ഞാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തി കാര്‍ട്ടില്‍ ഇട്ടുവയ്ക്കട്ടെ എന്ന് ചോദിക്കുന്ന വിരുതന്മാര്‍ വരെയുണ്ട് . അത്തരത്തില്‍ അമ്മയുടെ ഫോണില്‍ നിന്ന് മകന്‍ ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയ ഒരു സംഭവമാണ് ഇത്.

അമേരിക്കയിലെ കെന്റകിയിലാണ് സംഭവം നടക്കുന്നത്. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ FASD (ഗര്‍ഭകാലത്ത് അമ്മ മദ്യം ഉപയോഗിക്കുന്നതുകൊണ്ട് കുട്ടിക്കുണ്ടാകുന്ന വൈകല്യം) ബാധിച്ച കുട്ടിയാണ് എട്ട് വയസുകാരനായ ലിയാം. സാധാരണയായി മറ്റ് കുട്ടികളെപ്പോലെതന്നെ മാതാപിതാക്കളുടെ ഫോണില്‍ കളിക്കുന്ന കുട്ടിതന്നെയായിരുന്നു അവനും. ഒരു ദിവസം ലിയാമിന്റെ അമ്മയായ ഹോളി ലാഫേവേഴ്‌സിന്റെ ഫോണ്‍ ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ലിയാം ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 70,000 ലോലിപോപ്പുകളാണ്. 4,200 ഡോളര്‍ അതായത് 3.55 ലക്ഷം രൂപ മതിക്കുന്ന ഒരു ഓര്‍ഡര്‍ ആയിരുന്നു അത്.

മകന്റെ കയ്യില്‍നിന്ന് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചെന്ന് മനസിലാക്കിയ ഹോളി ലാഫേവേഴ്‌സ് ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ ഓര്‍ഡര്‍ നിരസിക്കാന്‍ ആമസോണ്‍ ആവശ്യപ്പെടുകയും പണം തിരികെ നല്‍കാമെന്ന് പറയുകയും ചെയ്തു. പക്ഷേ ആമസോണ്‍ പണംതിരികെ നല്‍കുകയോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തില്ല.

കുറച്ച് ദിവസങ്ങള്‍ക്കകം 22 പെട്ടികളിലായി നിറച്ച ലോലിപോപ്പുകള്‍ തന്റെ വീട്ടുപടിക്കല്‍ എത്തുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ ലാഫവേഴ്‌സ് തന്റെ ഫേസ്ബുക്കിലൂടെ പണം നഷ്ടമായതിനെക്കുറിച്ചും മകന് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചതിനെക്കുറിച്ചും ഒരു കുറിപ്പ് പങ്കുവച്ചു. പോസ്റ്റ് പെട്ടെന്നുതന്നെ ജനശ്രദ്ധ നേടുകയും സുഹൃത്തുക്കളും അയല്‍ക്കാരും, പ്രാദേശിക ബിസിനസുകാരും, ബാങ്കുകളും പോലും ലോലിപോപ്പുകള്‍ വാങ്ങി സഹായിക്കാമെന്ന് വാഗ്ധാനം ചെയ്യുകയും ചെയ്തു.

ഈ കുറിപ്പ് വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കി. മാധ്യമങ്ങളിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാര്‍ത്ത ഓണ്‍ലൈനിലും ശ്രദ്ധനേടിയതോടുകൂടി ആമസോണ്‍ ലാഫവേഴ്‌സിന് മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയ്യാറായി. ലിയാം ഉം അമ്മയും ചേര്‍ന്ന് ലോലിപോപ്പുകളെല്ലാം പാഴായി പോകാതെ പള്ളികളും സ്‌കൂളുകളും ഉള്‍പ്പടെ പല ഗ്രൂപ്പുകള്‍ക്കും മിഠായികള്‍ സംഭാവന ചെയ്തു. മകന്റെ കൈയില്‍നിന്ന് സംഭവിച്ച ഒരു അബദ്ധത്തെ സമൂഹത്തിന്റെ പിന്തുണയോടുകൂടി ഹൃദയ സ്പര്‍ശിയായ നിമിഷമാക്കി മാറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലാഫവേഴ്‌സ് പറയുന്നു.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി

മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ

ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

ജനുവരി 20 ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതല മൗണ്ടൻ സെലക്ഷൻ ട്രയൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച്

വിദ്യാർത്ഥികൾ  വൃദ്ധസദനം സന്ദർശിച്ചു

തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്

ഐ.എഫ്.എഫ് യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്

ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ്

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.