തിരുവനന്തപുരം: കാലവർഷം മൂന്ന് ദിവസത്തിനകം കേരളാ തീരം തൊടും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും ഇന്ന് വിലക്കുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക-ഗോവ തീരത്തിനോട് ചേർന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. കാലവർഷത്തിന് മുന്നോടിയായുള്ള മഴ നാളെ മുതൽ ശക്തമാകുമെന്നാണ് അറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

താത്പര്യപത്രം ക്ഷണിച്ചു.
നോര്ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര് റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്മ്മാണ പ്രവര്ത്തനങ്ങള്ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്സികളില് നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







