ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി ഫീൽഡ് പരിശോധനകൾ നടത്തുന്നതിന് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 28 വൈകിട്ട് മൂന്നിനകം കളക്ട്രേറ്റിൽ നൽകണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും.
ഫോൺ: 04936 202251.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







