മാനന്തവാടി പട്ടികവർഗ വികസന ഓഫീസിനു കീഴിലുളള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും തിരുനെല്ലി ആശ്രമം സ്കൂൾ, നല്ലൂർനാട് എംആർഎസ് എന്നിവിടങ്ങളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ വാച്ച്മാൻ, കുക്ക്, ആയ, ഫുൾ ടൈം സ്വീപ്പർ (എഫ്ടിഎസ്), പാർട് ടൈം സ്വീപ്പർ (പിടിഎസ്) ഒഴിവുകളിൽ നിയമനം നടത്തുന്നു. 25 നും 50 നും ഇടയിൽ പ്രായമുളളതും, മാനന്തവാടി താലൂക്ക് പരിധിയിൽ താമസിക്കുന്നവരുമായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാനന്തവാടി പട്ടികവർഗ വികസന ഓഫീസിൽ മെയ് 27 രാവിലെ 10 ന് കുക്ക് തസ്തികയിലേക്കും മെയ് 28 രാവിലെ 10 ന് വാച്ച്മാൻ, ആയ, എഫ്ടിഎസ്, പിടിഎസ് തസ്തികകളിലേക്കും നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം. ഫോൺ: 04935 240210.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്