എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് വയനാട് പദ്ധതിയുടെ ഭാഗമായി ചിരട്ട, ചകിരി കരകൗശല ഉൽപ്പന്ന നിര്‍മ്മാണം, വാര്‍ളി ട്രൈബല്‍ ചിത്രരചന എന്നിവയില്‍ പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 27 ന് രാവിലെ 10 മുതല്‍ 3 വരെ ടെലിഫോണ്‍ ഇന്റര്‍വ്യൂ നടത്തുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ 9947590051, 8921754970 എന്നീ നമ്പറുകളില്‍ വിളിച്ച് ടെലിഫോണ്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







