പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി കളെ പരിശോധിക്കുകയായിരുന്ന സഹ ഡോക്ടറോട് ചിലർ കയർത്ത് സംസാരി ച്ചത് ജിതിൻ ചോദ്യം ചെയ്‌തിരുന്നു. ഇതിന് ശേഷം ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രി ക്ക് പുറത്തിറങ്ങിയപ്പോഴാണ് ജീപ്പിലെത്തിയ സംഘം മർദിച്ചതെന്നാണ് പരാതി. നിലവിൽ മറ്റ് രോഗാവസ്ഥയുള്ളയാള് ഡോ.ജിതിൻ. കൈക്കും മറ്റും പരിക്കേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. കൈക്ക് പൊട്ടലേറ്റതായി പരിശോധനയിൽ വ്യക്തമായതായി ഡോക്ടർമാർ പറഞ്ഞു. കൂടാതെ മർദന ദൃശ്യം സിസിടിവി യിലും, ഡോക്ടറുടെ മൊബൈൽ ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







