ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെയും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, എടക്കൽ ഗുഹ, എൻ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം.

രക്താദാന ദിനാചരണവും വാർഷികവും നടത്തി
മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന