സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെയ്യണം. മരങ്ങള്‍ മുറിക്കാതെ സംഭവിക്കുന്ന അപകടത്തിനും നഷ്ടങ്ങള്‍ക്കും ദുന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം ഉടമസ്ഥനാണ് ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







