കനത്ത മഴ: പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം. വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്ക് മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണം. റോഡിൻ്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം. കുട്ടികളെ പുഴ, തോട് വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലേക്ക് പറഞ്ഞ യക്കരുത്. തോടുകളിലും പുഴകളിലും മുതിർന്നവർ ഉൾപ്പെടെയുള്ളവർ മീൻ പിടിക്കുന്നത് ഒഴിവാക്കണം.. വീട്, കെട്ടിടം, മറ്റ് നിർമ്മാണങ്ങൾക്കായി രണ്ടു മീറ്ററിലധികം മണ്ണെടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയോരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സർക്കാറിൻ്റെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. അധികൃതർ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടാൽ അനുസരിക്കണം. കാറ്റിലോ മരം വീണോ ഇലക്ട്രിക്കൽ ലൈൻ പൊട്ടിവീണത് ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ ഉടൻ വിവരമറിയിക്കണം. അത്തരം ലൈനുകളിൽ സ്പർശിക്കുകയോ സമീപത്തേക്ക് പോവുകയോ ചെയ്യരുത്. വീട്, കിണർ, ചുറ്റുമതിൽ, സംരക്ഷണ ഭിത്തികൾ എന്നിവ സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജില്ലയിലെ സ്ഥിതിഗതികൾ ജില്ലാ ഭരണ കൂടം വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരു പോലെ ജാഗ്രത പുലർത്തണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്റ്റർ അറിയിച്ചു.

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

ജെറിയാട്രിക് കെയർ ഡിപ്ലോമ പ്രവേശനം

മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യത ഉണ്ടായിരിക്കണം. ആറ് മാസമാണ് കോഴ്സ് കാലാവധി. മുതിർന്നവരുടെ പരിചരണത്തിന്

എക്യുമെനിക്കൽ ബൈബിൾ കൺവെൻഷൻ്റെ നാമകരണ പ്രഖ്യാപനം നടത്തി

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന്റെ നാമകരണം നടത്തി . കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ നടന്ന ചടങ്ങിൽ ഇ സി എഫ് വൈസ് പ്രസിഡൻ്റ് ഫാ. തോമസ് തൊണ്ടിയിൽ

അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു.

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ ദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ് വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി

എം ആര്‍ എസില്‍ ആറാം ക്ലാസില്‍ സീറ്റൊഴിവ്

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയില്‍ മാനന്തവാടി നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2026-2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.