ക്രിസ്മസിന് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമായി ജീവനക്കാരുടെ കൂട്ടായ്മ വയനാട് ചുരം കയറി എത്തി. തിരുവനന്തപുരം അക്കൗണ്ട് ജനറല്‍ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഫോഗ്സ് ആണ് ജില്ലയിലെ ആദിവാസി മേഖലയില്‍ വിതരണം ചെയ്യാനായി സമ്മാനങ്ങള്‍ എത്തിച്ചത്. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ഐ ഷാജു അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍മാരായ അര്‍ജുന്‍ രമേഷ്, അദി നേഷ് നാഥ് എന്നിവരില്‍ നിന്നും പുതു വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും സ്വീകരിച്ചു. ജില്ലയിലെ അര്‍ഹരായ വിവിധ കോളനികളില്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







