വയറുവീര്‍ക്കല്‍, മലബന്ധം..ഈ ലക്ഷണങ്ങളുണ്ടോ? നിങ്ങളുടെ കുടല്‍ സഹായം ചോദിക്കുകയാണ്; കേള്‍ക്കാതെ പോകരുത്

ദഹനം, പ്രതിരോധശക്തി, മാനസികാരോഗ്യം എന്നീ കാര്യങ്ങളില്‍ നിങ്ങളുടെ കുടലിന്റെ പങ്ക് ചെറുതല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? വയറുവീര്‍ക്കല്‍, മലബന്ധം തുടങ്ങി ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളായി വേണം കണക്കാക്കാന്‍ എന്നുപറയുകയാണ് ഡയറ്റീഷ്യനായ കനിക മല്‍ഹോത്ര.

വയറുവീര്‍ക്കല്‍
ശരിയായി ദഹിക്കാത്ത കാര്‍ബോഹൈഡ്രേറ്റുകളിലെ ബാക്ടീരിയല്‍ ഫെര്‍മന്റേഷനെ തുടര്‍ന്നാകാം വയറില്‍ കൂടുതലായി ഗ്യാസ് രൂപപ്പെടുന്നത്. ഇതാണ് വയറുവീര്‍ക്കലിലേക്ക് നയിക്കുത്. ചെറുകുടലിനകത്തെ ബാക്ടീരിയയുടെ അമിത വളര്‍ച്ച മൂലവും നല്ലതും ചീത്തയുമായ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ മൂലവും ഇത് സംഭവിക്കും. ചില പ്രത്യേക കാര്‍ബോഹൈഡ്രേറ്റുകള്‍ യഥാവിധി ദഹനം നടന്നില്ലെങ്കില്‍ കുടലുകളില്‍ ബാക്ടീരിയ ഫെര്‍മെന്റ് ആകുകയും കൂടുതല്‍ ഗ്യാസ് ഉല്പാദിപ്പിക്കുകയും ചെയ്യും.
ഭക്ഷണത്തില്‍ നിന്ന് സബോള, വെളുത്തുള്ളി എന്നിവ കുറയ്ക്കാംഭക്ഷണം നല്ല രീതിയില്‍ ചവച്ചരച്ച് കഴിക്കാംകാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ കുടിക്കുന്നത് ഒഴിവാക്കാംസംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കാം.

മലബന്ധംകുടലിന്റെ ചലനം കുറയുന്നതിന്റെ സൂചനയാണ് മലബന്ധം, ആഹാരത്തില്‍ നാരുകളുടെ അപര്യാപ്തത മലത്തിന്റെ അളവിനെയും ട്രാന്‍സിറ്റ് സമയത്തെയും ബാധിക്കുന്നു.
നാരുകളില്ലാത്ത ഭക്ഷണശീലം, നിര്‍ജലീകരണം, കുടലിലെ ബാക്ടീരിയകളുടെ അസന്തലുതിവാസ്ഥ മൂലമുണ്ടാകുന്ന ദഹനക്കുറവ്, ബവല്‍ മൂവ്‌മെന്റിലുണ്ടാകുന്ന തടസ്സം ഇതെല്ലാം അതിന് കാരണമാകാം.
ധാരാളം നാരുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുകധാരാളം വെള്ളം കുടിക്കുകകായികമായി സജീവമായിരിക്കുകമഗ്നീഷ്യം ധാരാളം ഇടങ്ങിയ നട്‌സ്, സീഡ്‌സ് , ഇലക്കറികള്‍ എന്നിവ കഴിക്കുക
അസിഡിറ്റിചില പ്രത്യേക ഭക്ഷണം കഴിക്കുന്നത് മൂലമാണ് ചിലരില്‍ അസിഡിറ്റി ഉണ്ടാകുന്നത്. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകി എരിച്ചില്‍, അസ്വസ്ഥത, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
കൂടുതല്‍ ആസിഡ് ഉല്പാദിപ്പിക്കുന്നത് തടയുന്നതിനായി ഇടയ്ക്കിടയ്ക്ക് അല്പാല്‍പമായി ഭക്ഷണം കഴിക്കുക
മസാലയുള്ള, അസിഡിക്, ഗ്രീസി ഭക്ഷണങ്ങള്‍ ഒഴിവാക്കുകഭക്ഷണം കഴിച്ചയുടന്‍ കിടക്കുന്നത് ഒഴിവാക്കുകദഹനത്തിന് സഹായിക്കുന്ന ഇഞ്ചി, പെരുഞ്ചീരകം എന്നിവ കഴിച്ചുനോക്കുക

വിട്ടുമാറാത്ത ക്ഷീണംകുടലിന്റെ ആരോഗ്യം മോശമാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ വിറ്റമിനുകള്‍,മിനറലുകള്‍ എന്നിവ ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിയാതെ വരും. സ്വാഭാവികമായും അത് ഊര്‍ജം കുറയ്ക്കും എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. സെറോടോണിന്റെ ഉല്പാദനം കുറയുന്നതിനും കുടലിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനത്തിനും പങ്കുണ്ട്. അത് മാനസിക നിലയെയും ഊര്‍ജത്തെയും ബാധിക്കും.
ആവശ്യത്തിന് പ്രോട്ടീന്‍, ആരോഗ്യദായകമായ കൊഴുപ്പ്, കാര്‍ബ്‌സ് എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.യോഗര്‍ട്ട് തുടങ്ങിയ പുളിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഗട്ട് ഫ്‌ളോറയെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി കഴിക്കുകഉറക്കം ഉറപ്പുവരുത്തുക, സമ്മര്‍ദം കൈകാര്യം ചെയ്യുക.
വൈദ്യസഹായം ഉറപ്പുവരുത്തേണ്ടത് എപ്പോള്‍ഡയറ്റ്, ജീവിതശൈലിയില്‍ കൊണ്ടുവരാവുന്ന മാറ്റങ്ങള്‍ എന്നിവയിലൂടെ ഇത് ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. ആഴ്ചകളോളം ഇത് നീണ്ടുനില്‍ക്കുയാണെങ്കില്‍ ഡോക്ടറെ കാണുക.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.