ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ വാർഷികത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.സിവിൽ പോലീസ് ഓഫീസർ ഫൗസി നേതൃത്വം നൽകി. ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ പ്രമോദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി. വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.രാജു,പുഷ്പലത,നജീന എന്നിവർ സംസാരിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







