മറവി വില്ലനാകുന്നുണ്ടോ..?

ബ്രെയിന്‍ ഫോഗ് എന്ന് കേട്ടിട്ടുണ്ടോ..? നമ്മളെല്ലാം ഇടയ്ക്കിടെ കടന്ന് പോകാറുള്ള അവസ്ഥയാണ് ബ്രെയിന്‍ ഫോഗിങ്, പക്ഷെ പേര് അല്‍പം അപരിചിതമാണെന്ന് മാത്രം. ചിലപ്പോള്‍ ദൈനംദിന ജീവിതത്തിലെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മറന്ന് പോകുന്നതിനെയാണ് ബ്രെയിന്‍ ഫോഗിങ് എന്ന് പറയുന്നത്. താക്കോല്‍ എവിടെ വെച്ചു, വാച്ച്‌ ഊരി എവിടെയോ മറന്ന് വച്ചു, തുടങ്ങിയ ചില മറവികള്‍ എല്ലാവര്‍ക്കുമുണ്ടാകും

ഇതെങ്ങനെ മറികടക്കാം

ബ്രെയിന്‍ ഫോഗിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പോഷകക്കുറവ് എന്നിവയുള്ളവരില്‍ ബ്രെയിന്‍ ഫോഗിങ് കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വല്ലപ്പോഴുമുണ്ടാകുന്ന മറവിയെ ബ്രെയിന്‍ ഫോഗിങ്ങായി കണക്കാക്കാന്‍ കഴിയില്ല. പക്ഷെ നിരന്തരം ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

*ബ്രെയിന്‍ ഫോഗിങ് മറികടക്കാം*.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, രോഗപ്രതിരോധശേഷിക്കും പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ബ്രെയിന്‍ ഫോഗിങ് തടയാന്‍ ഒരു പരിധി വരെ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യത്തിലൂടെ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാഡികളുടെ പ്രവര്‍ത്തനവും, ഊര്‍ജോല്പാദനവും കൃത്യമായി നടക്കാന്‍ സഹായിക്കുന്ന ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം കുറയുന്നത് ശ്രദ്ധക്കുറവിനും, ക്ഷീണത്തിനും കാരണമാകുന്നു. ഭക്ഷണത്തില്‍ മഗ്നീഷ്യം ഉള്‍പ്പെടുത്തുന്നത് തലച്ചോറിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ഒരു അമിനോ ആസിഡാണ് എല്‍ തിയോനൈന്‍. എല്‍ തിയോനൈനിന്റെ കുറവ് ജാഗ്രതക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. സമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും, മറവി, ബ്രെയിന്‍ ഫോഗിങ് തുടങ്ങിയ പ്രശ്‌നങ്ങളെ നിസാരമായി കാണരുത്. വളരെ തുടക്കത്തില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ച്‌ നോക്കാമെങ്കിലും ഡോക്ടറുടെ അഭിപ്രായവും, ആവശ്യമെങ്കില്‍ ചികിത്സയും ഉറപ്പാക്കുക.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.