കുപ്പാടിത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് തല പ്രവേശനോത്സവം കുപ്പാടിത്തറ എസ് എൽ പി സ്കൂളിൽ വെച്ച് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. നവാഗതരായ കുട്ടികളെ അക്ഷരത്തോപ്പിയും അക്ഷരപ്പൂക്കളുമായി വരവേറ്റു. കുട്ടികൾ അക്ഷരദീപം തെളിയിക്കുകയും ചെയ്തു. കുട്ടികൾക്ക് സമ്മാനം വിതരണം, ലഡു വിതരണം എന്നിവ നടത്തി.LSS, SSLC, PLUS TWO വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ആദരിച്ചു. പഞ്ചായത്ത് വികസനകാര്യ ചെയർമാൻ ജോസ് പിഎ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു സംസാരിച്ചു. OSA ചെയർമാൻ സതീഷ് കുമാർ എം ജി അവധിക്കാല പ്രവർത്തനങ്ങളുടെ പതിപ്പ് പ്രകാശനം ചെയ്തു. ബിആർസി വൈത്തിരി ക്ലസ്റ്റർ കോഡിനേറ്റർ സിദ്ധാർത്ഥ് പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മെജോഷ് പി ജെ,പി എ പ്രസിഡന്റ് വിനീഷ് കുമാർ, എം പി ടി എ പ്രസിഡന്റ് ശ്രീജിഷ സുരേഷ്,മഞ്ജുഷ തോമസ്, റാണി ജോൺ തുടങ്ങിയവർ സംസാരിച്ചു.

തയ്യല്‍ അധ്യാപക അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂള്‍ തയ്യല്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍ 440/2023) തസ്തികയിലേക്ക് ജൂണ്‍ 11,