വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന ഉപരിപഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ നടന്ന സംസ്ഥാനതല എം.ആര്‍. എസ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിന്നു മന്ത്രി. ഹയര്‍സെക്കന്‍ഡറിതല പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കാതെ കൊഴിഞ്ഞു പോകുന്നുണ്ട്. ഈ പ്രവണത തടയാന്‍ സര്‍ക്കാര്‍ വിവിധ മേഖലകളില്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നുണ്ട്. പ്ലസ്ടു പഠനത്തിന് ശേഷം മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഐ.എ.എസ്, എം.ബി.ബി.എസ്, ഐ.പി.എസ്, പാരാമെഡിക്കല്‍, നഴ്‌സിങ് തുടങ്ങിയ വിഷയങ്ങളില്‍ പഠന സാധ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പഠനം, പെരുമാറ്റം, പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ അധ്യാപകരും രക്ഷിതക്കളും ശ്രദ്ധ പാലിക്കണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കാര്യശേഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ- കലാ-കായിക മേഖലയില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികള്‍ക്ക് മന്ത്രി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എം.ആര്‍.എസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പിന്നണി ഗായികയുമായ കെ.സി ശ്രുതിയെ മന്ത്രി ആദരിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായ പരിപാടിയില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് തന്‍വീര്‍,പിടിഎ പ്രസിഡന്റ് ബാലകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് ബബിത, അധ്യാപകരായ സി.റീന, കെ. എന്‍ ലജീഷ്, സീനിയര്‍ സൂപ്രണ്ട് എം. ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്