പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി 2025- 26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ മുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു . പ്രീ പ്രൈമറി പിടിഎ പ്രസിഡൻറ് ജോൺ എം വി , മാനേജ്മെൻറ് പ്രതിനിധി അരവിന്ദ് കുമാർ ബി, സ്കൂൾ സമിതി മെമ്പർ ഷാലി ജോൺസൺ, സീനിയർ അധ്യാപിക ശ്രീമതി ബിന്ദു മോൾ കെ, LSS ജേതാവ് ആയിഷ കെ എ, റസിയ എന്നിവർ ആശംസകൾ അറിയിച്ചു. 2025- 26 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ചടങ്ങിൽ പ്രകാശനം ചെയ്തു. LSS ജേതാവിനുള്ള ഉപഹാരം വാർഡ് മെമ്പർ ബഷീർ ഈന്തൻ നിർവഹിച്ചു .തുടർന്ന് പായസ വിതരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി ആർ നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി നന്ദി പറഞ്ഞു. നവാഗതർക്കുള്ള മാനേജ്മെൻറ് ഒരുക്കിയ സമ്മാനങ്ങൾ വിതരണം ചെയ്തു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







