പാൻ കാര്‍ഡ് തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാം…

പാൻ കാർഡില്ലെങ്കില്‍ ഒരു ബാങ്ക് ഇടപാടുകളും നടക്കില്ലെന്ന് അറിയാമല്ലോ..? പാൻകാർഡില്‍ കാലാനുസൃതമായി ചില മാറ്റങ്ങളും വന്നിട്ടുണ്ട്. അതിൻ്റെ ഭാഗമായാണ് പാൻ 2.0 എത്തിയത്. സേവനങ്ങള്‍ വേഗത്തിലാക്കുക എന്നത് കൂടിയാണ് പാൻ 2.0 കൊണ്ടുവരുന്നതിൻ്റെ പിന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. പഴയ പാൻ കാർഡിനേക്കാള്‍ ഇത് വളരെ സുരക്ഷിതമാണ്. നിങ്ങളുടെ പഴയ പാൻ ദുരുപയോഗം ചെയ്ത്, വ്യാജ വായ്പകളും ക്രെഡിറ്റ് കാർഡുകളും പോലും എളുപ്പത്തില്‍ എടുക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. പാൻ കാർഡ് 2.0-ല്‍ ഇത് സാധ്യമല്ല. വെറും 50 രൂപ മുടക്കിയാല്‍ പഴയ പാൻ കാർഡില്‍ നിന്നും നിങ്ങളുടെ പുതിയ പാൻ കാർഡിലേക്ക് നിങ്ങള്‍ക്ക് മാറാനാവും.

*നിരവധി സുരക്ഷ*
*സവിശേഷതകള്‍*

കഴിഞ്ഞ വർഷമാണ് സർക്കാർ പാൻ കാർഡിന്റെ പുതിയ പതിപ്പ് കൊണ്ടുവന്നത്, ഈ കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യമെന്ന് നിർബന്ധമില്ല, എന്നാല്‍ 50 രൂപ ചെലവഴിച്ചാല്‍ എല്ലാത്തരം തട്ടിപ്പുകാരില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷനേടാൻ സാധിക്കും. ഇതിനാണ് പാൻ 2.0 പുതിയ പാൻ കാർഡില്‍ നിരവധി സുരക്ഷാ സവിശേഷതകള്‍ ഉണ്ട്. പാൻ കാർഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക് രജിസ്ട്രേഷനും സേവനങ്ങളും ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഇത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. പാൻ 2.0-യില്‍ അപേക്ഷിക്കുന്ന നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്.

1) www.onlineservices.nsdl.com/paam/endUserRegisterContact.html- എന്ന സൈറ്റ് സന്ദർശിക്കുക

2) നിലവില്‍ പാൻ ഉള്ളവരാണെങ്കില്‍ മുകളില്‍ നല്‍കിയിരിക്കുന്ന പാൻ കാർഡ് റീപ്രിന്റ് ക്ലിക്ക് ചെയ്യുക.

3) ഇതിനുശേഷം നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, മാസം, ജനന വർഷം തുടങ്ങിയ ചില വിശദാംശങ്ങള്‍ പൂരിപ്പിക്കണം, അതിനുശേഷം നിബന്ധനകള്‍ അംഗീകരിച്ച്‌ സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുക.

4) 50 രൂപ ഫീസ് അടയ്കുക, പുതിയ പാൻ കാർഡ് കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും.

സവിശേഷതകള്‍

വേണമെങ്കില്‍ ഈ പുതിയ പാൻ കാർഡിൻ്റെ സോഫ്റ്റ് കോപ്പി ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിങ്ങളുടെ പുതിയ പാൻ കാർഡില്‍ ലേസർ പ്രിന്റ് ചെയ്ത ക്യുആർ കോഡ് ഉണ്ടായിരിക്കും. ഇതില്‍, നിങ്ങളുടെ പേര്, ജനനത്തീയതി, പാൻ നമ്പർ, ഫോട്ടോ എന്നിവ എൻക്രിപ്റ്റ് ചെയ്ത രൂപത്തില്‍ സേവ് ചെയ്യപ്പെടും. ഈ സവിശേഷതയുള്ളതിനാല്‍ നിങ്ങളുടെ പാൻ കാർഡിന്റെ വ്യാജ പകർപ്പ് ആർക്കും നിർമ്മിക്കാൻ കഴിയില്ല. ഇതുകൂടാതെ, പാൻ വഴിയുള്ള എല്ലാ നടപടിക്രമങ്ങളും വളരെ വേഗത്തിലാവുകയും ചെയ്യും എന്നതാണ് പ്രത്യേകത.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.