അഞ്ച് മുതല്‍ ഒൻപത് വരെ ഇനി ഓള്‍ പാസില്ല

സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസുകളില്‍ ഓള്‍ പാസ് സമ്പ്രദായം ഉണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും. കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ രീതി ഈ വർഷം ഒൻപതില്‍ കൂടി നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങാനാണ് പുതിയ തീരുമാനം. വാർഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എഴുത്തു പരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടാത്തവർക്ക് ക്ലാസ് കയറ്റം നല്‍കില്ല. 2023-24 അധ്യയന വർഷം വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തോല്പിക്കാത്ത രീതിയായിരുന്നു. മുഴുവൻ പേരെയും പാസാക്കുന്ന രീതി വഴി വിദ്യാർഥികളുടെ വിലയിരുത്തല്‍ സമ്പ്രദായം താളംതെറ്റിയെന്നും ഇതുവഴി സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ നിലവാരം താഴേക്ക് പോകുന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തന്നെ വിദഗ്ധരെ പെങ്കടുപ്പിച്ച്‌ വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിച്ചതും മിനിമം മാർക്ക് കൊണ്ടുവരാൻ തീരുമാനിച്ചതും. കഴിഞ്ഞ അധ്യയന വർഷം ഇത് എട്ടാം ക്ലാസില്‍ നടപ്പാക്കിയതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് അഞ്ച് മുതല്‍ ഒൻപത് വരെ നടപ്പാക്കാൻ തീരുമാനിച്ചത്. വാർഷിക പരീക്ഷയില്‍ മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികള്‍ക്ക് അധിക ക്ലാസുകള്‍ വഴി പഠന പിന്തുണ ഉറപ്പാക്കി പുനഃപരീക്ഷ നടത്തിയാണ് എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കിയത്. അഞ്ചാം ക്ലാസ് മുതല്‍ ഈ രീതി നടപ്പാക്കുന്നത് വഴി താഴെതലത്തില്‍ നിന്ന് തന്നെ വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നേരത്തെ എട്ടാം ക്ലാസ് വരെ മുഴുവൻ വിദ്യാർഥികള്‍ക്കും ക്ലാസ് കയറ്റം നല്‍കിയിരുന്നു. 2019-ല്‍ ഇതുസംബന്ധിച്ച ഷെഡ്യൂളില്‍ ഭേദഗതി കൊണ്ടുവന്നെങ്കിലും കേരളത്തില്‍ ഓള്‍ പാസ് തുടരുകയായിരുന്നു. നിലവില്‍ മിനിമം മാർക്ക് രീതി നടപ്പാക്കാൻ നിയമപ്രകാരം തടസമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.