ഹൃദയാഘാതത്തിന് മുമ്പ് കാണുന്ന ചില ലക്ഷണങ്ങള്‍

ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍മൂലം മരിക്കുന്നതായാണ് കണക്കുകള്‍. ആഗോളതലത്തില്‍ മരണത്തിന്റെ പ്രധാന കാരണവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ്. കൂടാതെ ഇത്തരം അഞ്ച് മരണങ്ങളെടുത്താല്‍ അതില്‍ നാലില്‍ കൂടുതല്‍ ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് മാസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെടുന്ന ചില ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് ഇതിന് കാരണം. ഹൃദയാഘാതത്തിന് മുമ്പുള്ള ദിവസങ്ങളിലോ മാസങ്ങളിലോ ആളുകള്‍ക്ക് ചില ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ആദ്യകാല ലക്ഷണങ്ങള്‍ പ്രോഡ്രോമല്‍ ലക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്ക് സമയബന്ധിതമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധ്യതമാകുന്നതാണ്. ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് ഒരാള്‍ക്ക് അനുഭവപ്പെട്ടേക്കാവുന്ന സാധാരണ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഹൃദയാഘാതം എന്നാല്‍ വൈദ്യശാസ്ത്രപരമായി മയോകാർഡിയല്‍ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്നു. ഹൃദയപേശികളുടെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. കൊറോണറി ധമനികളില്‍ പ്ലാക്ക് (കൊഴുപ്പ്, കൊളസ്ട്രോള്‍, മറ്റ് വസ്തുക്കള്‍) അടിഞ്ഞുകൂടുന്നത് മൂലമാണ് പലപ്പോഴും ഈ തടസ്സം ഉണ്ടാകുന്നത്. ആവശ്യത്തിന് രക്ത വിതരണം ഇല്ലെങ്കില്‍, ബാധിച്ച ഹൃദയപേശികള്‍ക്ക് ഓക്സിജൻ ലഭിക്കാതെ വരികയും മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഹൃദയം അപ്രതീക്ഷിതമായി മിടിപ്പ് നിർത്തുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണെങ്കിലും, ചിലപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നേരിയ അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. ഇത് നെഞ്ചിന്റെ മധ്യഭാഗത്ത് സമ്മർദ്ദം, ഇറുകല്‍, വേദന തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. ചിലരില്‍, അസ്വസ്ഥത വന്നു പോകാം അതിനാല്‍ ശ്രദ്ധിക്കാതെ പോയേക്കാം. കൈകള്‍ (ഒന്ന് അല്ലെങ്കില്‍ രണ്ടും), പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവയില്‍ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നതും അവഗണിക്കരുത്. ശ്വാസതടസ്സം, പ്രത്യേകിച്ച്‌ പടികള്‍ കയറുകയോ ചെറിയ ദൂരം നടക്കുകയോ പോലുള്ള പതിവ് ജോലികള്‍ ചെയ്യുമ്പോള്‍ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഈ ലക്ഷണം പലപ്പോഴും കാലക്രമേണ വഷളാകുന്നു, ഇത് വാർദ്ധക്യമോ വ്യായാമത്തിൻ്റെ കുറവോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ സ്ഥിരമായ ക്ഷീണം ദുർബലമായ ഹൃദയത്തിന്റെ പതിവ് ലക്ഷണമാണ്. മതിയായ വിശ്രമം ഉണ്ടായിരുന്നിട്ടും തളർച്ച അനുഭവപ്പെടുന്നതായി തോന്നിയേക്കാം. ക്ഷീണം ആഴ്ചകളോളം തുടരുകയാണെങ്കില്‍, ഒരു ഡോക്ടറെ സമീപിക്കുക. തകരാറിലായ ഹൃദയം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്തിക്കുന്നില്ല, ഇത് തലകറക്കം, അല്ലെങ്കില്‍ ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ഇത് വ്യായാമത്തിനിടയിലോ വിശ്രമത്തിലോ സംഭവിക്കാം, കൂടാതെ ഓക്കാനവും ഉണ്ടാകാം.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.