മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളജ് പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം ആരംഭിച്ചു. ഐഎച്ആർഡിയുടെ മാനേജ്മെന്റിലുള്ളതും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്തതുമായ കോളേജിൽ നാലുവർഷ ഡിഗ്രി കോഴ്സുകളായ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.ihrdadmissions.org മുഖേനയോ കോളേജിൽ നേരിട്ടെത്തിയോ അപേക്ഷ നൽകാം. ഫോൺ: 9387288283, 8547005060.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







