രണ്ട് മാസത്തിനുള്ളിൽ സ്വർണ്ണ വില കുത്തനെ ഇടിയും; നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നൽകി പുതിയ റിപ്പോർട്ട്

ആഗോളതലത്തില്‍ സ്വര്‍ണ്ണവില അടുത്ത രണ്ട് മാസത്തിനുള്ളില്‍ 12-15% വരെ ഇടിഞ്ഞേക്കാമെന്ന പ്രവചനവുമായി ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് . എങ്കിലും, ഇടത്തരം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തില്‍ നല്ല ഭാവിയുണ്ടെന്നും, പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനം സ്വര്‍ണ്ണത്തിനായി നീക്കിവെക്കുന്നത് ഉചിതമാണെന്നും അവര്‍ പറയുന്നു. ഇതിനോടൊപ്പം, യു.എസ് ആസ്ഥാനമായ മോണിംഗ്സ്റ്റാറിലെ ഒരു അനലിസ്റ്റ് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ 38% വരെ ഇടിവ് വരുമെന്ന് പ്രവചിച്ചിട്ടുണ്ട്.

വിലവര്‍ദ്ധനവ് സ്വര്‍ണ്ണ വ്യാപാരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണ്ണാഭരണ വില്‍പ്പന 30% കുറഞ്ഞ് ശരാശരി 1,600 കിലോഗ്രാം ആയി ചുരുങ്ങിയെന്ന് ഇന്ത്യ ബുള്‍ഷന്‍ & ജ്വല്ലേഴ്സ് അസോസിയേഷന്‍ (IBJA) പറയുന്നു. സ്വര്‍ണ്ണവില ഏകദേശം 5% വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചകളില്‍, അക്ഷയതൃതീയക്ക് ശേഷം വില കുറയാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു ഉണര്‍വ്വുണ്ടായിരുന്നു. മെയ് 15-ന് 10 ഗ്രാമിന് 92,365 രൂപ വരെ വില താഴ്ന്നിരുന്നു. എന്നാല്‍ അതിനുശേഷം സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നത് ആവശ്യകതയെ കാര്യമായി ബാധിച്ചെന്ന് ഐ.ബി.ജെ.എ ചൂണ്ടിക്കാട്ടുന്നു.

വിലയിടിവിന് കാരണമായേക്കാവുന്ന ഘടകങ്ങള്‍

സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയാണ് സമീപകാലത്ത് സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിഞ്ഞിരുന്നു. എന്നിരുന്നാലും, വിവിധ ഘടകങ്ങള്‍ സ്വര്‍ണ്ണവില താഴേക്ക് കൊണ്ടുവന്നേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. വില സ്ഥിരത കൈവരിച്ചാല്‍ സ്വര്‍ണ്ണത്തിന് ആവശ്യകത വര്‍ദ്ധിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ അഭിപ്രായപ്പെട്ടു. ലോകത്ത് സ്വര്‍ണ്ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളാണ് ഇന്ത്യക്കാര്‍.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.