മീനങ്ങാടി ഐഎച്ച്ആര്‍ഡി മോഡല്‍ കോളജിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത നാല് വർഷ ബിരുദ പ്രോഗ്രാമുകളായ ബി എസ് സി കമ്പ്യൂട്ടർ സയൻസ് ഹോണേഴ്സ്, ബികോം ഹോണേഴ്സ് കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷനാണ് തുടങ്ങിയത്. 50 ശതമാനം സീറ്റുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റിയുടെ https://admission.uoc.ac.in/ പോർട്ടൽ വഴിയും ബാക്കി 50 ശതമാനം സീറ്റുകളിൽ ഐഎച്ച്ആർഡി നേരിട്ട് മെറിറ്റ് അടിസ്ഥാനത്തിൽ https://ihrdadmission.org പോർട്ടൽ വഴിയും ഓൺലൈൻ ആയി അഡ്മിഷൻ നടത്തും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടിയുള്ള അഡ്മിഷൻ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. ഫോൺ: 04936 246446, 8547005077.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







