കോട്ടത്തറ: തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ നടത്തി .കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ വിവിധ മേഖലകളിൽ നിന്നും ലഭ്യമായതും നടപ്പിലാക്കിയതുമായ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു.അഡ്വ ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പർ പിപി ആലി, അഡ്വ.എം വേണുഗോപാൽ, എം.ജി ബിജു, പി കെ അബ്ദുറഹ്മാൻ ,പി ശോഭനകുമാരി, പോൾസൺ കൂവക്കൽ, പി പിറനീഷ്, സെമിനാർ കോഡിനേറ്റർ സുരേഷ് ബാബു വാളൽ, ഹണി ജോസ്, പുഷ്പസുന്ദരൻ, ഇ.കെ വസന്ത, അനീഷ് പി.എൽ എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







