റോഡപകടങ്ങള്‍ തടയുക, കുടംബാംഗങ്ങളിലും സുഹൃത്തുകളിലും റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുക എന്നീ വിഷയങ്ങളില്‍ മുണ്ടേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എസ്.പി.സി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ദാസ് ക്ലാസിന് നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.കെ ദീപ, ടി.എല്‍ ലല്ലു എന്നിവര്‍ മറുപടി നല്കി. എം സല്‍മ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.എ അര്‍ഷാദ്, അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇ. ലേഖ എന്നിവര്‍ പങ്കെടുത്തു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







