സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് ധന്യ അറസ്റ്റിലായത്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതോടെ ധന്യ പോലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഗർഭിണിയാണെന്ന പരിഗണനയില്‍ കോടതി ധന്യക്ക് ജാമ്യം അനുവദിച്ചു.

അതേസമയം ഹണിട്രാപ്പില്‍ യുവാവിനെ കുടുക്കിയ ധന്യ, മുൻപു ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കേസില്‍ കുടുക്കിയ കേസിലും പ്രതിയാണ്. ഹണി ട്രാപ്പ് കേസില്‍ യുവാവ് പരാതി നല്‍കിയതിനു പിന്നാലെ ഗാന്ധിനഗർ പോലീസ് ധന്യക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തെന്നു കാണിച്ച ധന്യ വിജിലൻസിനു പരാതി നല്‍കുകയായിരുന്നു. പിന്നീടു കള്ളപ്പരാതിയാണെന്ന് തെളിഞ്ഞതോടെ ധന്യക്കെതിരെ പോലീസ് കേസെടുത്തു.

ഉന്നതങ്ങളില്‍ സ്വാധീനമുള്ള ധന്യയും ഭർത്താവും ചേർന്ന് പലരെയും ഇത്തരത്തില്‍ കള്ളക്കേസുകളില്‍ കുടുക്കി പണം തട്ടിയെടുത്തെന്നാണ് വിവരം. 2022 മാർച്ച്‌ മുതല്‍ ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ സംഭവം നടന്നത്. ഇയാളുടെ ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ ധന്യയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുഎസ് ആസ്ഥാനമായ കമ്ബനിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയറാണ് പരാതിക്കാരനായ യുവാവ്. സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്നചിത്രങ്ങള്‍ എടുക്കുകയും ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കേസിലെ മറ്റു പ്രതികളായ അലൻ തോമസ്, യുവതിയുടെ ഭർത്താവ് അർജുൻ ഗോപി എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.യുവതിയും സംഘവും പകർത്തിയ ചിത്രങ്ങള്‍ യുവാവിൻറെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപയാണ് ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തത്. ഇതിനിടെ പ്രതികളുടെ സുഹൃത്തായ മണർകാട് സ്വദേശി അലൻ തോമസ് എന്നയാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തൻറെ അക്കൗണ്ടിലേക്കും പണം ആവശ്യപ്പെട്ട് വാങ്ങിയെടുത്തു. പരാതിക്കാരൻറെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കർ തുറപ്പിച്ച്‌ അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്റെ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. വീണ്ടും ഭീഷണി തുടർന്നപ്പോഴാണ് പരാതിക്കാരൻ ഉന്നത പോലീസ് അധികൃതരെ സമീപിച്ചത്. ഇതോടെ ഈ കേസ് തേച്ചുമാച്ചുകളയാൻ പോലീസ് ഉദ്യോഗസ്ഥനെ കരുവാക്കുകയായിരുന്നു.

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ

മൂന്ന് ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാൽ ലക്ഷത്തിലധികം; പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം

പമ്പയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. നിലയ്ക്കലിലാണ് ഇനി പ്രധാന സ്പോട്ട് ബുക്കിങ് കേന്ദ്രം. 20,000 എത്തിയാൽ സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും. പരിധി കഴിഞ്ഞാൽ സ്പോട്ട് ബുക്കിങ്ങിനുള്ളവർ കാത്ത് നിൽക്കേണ്ടി വരും. ഡിസംബർ 10

വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ. വെള്ളരിക്കയിൽ കൂടുതലും വെള്ളം അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ കൂടുതലും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് അധിക സോഡിയം

ഇത്തവണ ക്രിസ്മസ് അവധി എത്ര ദിവസം കൂടും? പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു, പരീക്ഷ 15ന് ആരംഭിക്കും, ജനുവരി അഞ്ചിന് സ്കൂൾ തുറക്കും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ്

കേരളത്തിൽ 22 ദിവസം അവധി, ഇന്ത്യയിലെ പൊതു അവധി ദിനങ്ങൾ 13, അടുത്ത വര്‍ഷത്തെ അവധികൾ ഏതൊക്കെയെന്ന് നോക്കാം

2026 കലണ്ടർ വർഷത്തിലെ ഇന്ത്യയിലെ പൊതു അവധി ദിനങ്ങളുടെ തീയതികൾ പുറത്തുവന്നു. ദേശീയ പ്രാധാന്യമുള്ള ആഘോഷങ്ങളും പ്രധാന മതപരമായ ഉത്സവങ്ങളും ഉൾപ്പെടുന്ന അവധികൾ ഏതൊക്കെയെന്ന് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ ജനുവരി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.