അപൂർവ്വമായ രണ്ട് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി

കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്ര ക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്.
ഗൂഢലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA) 2 വലിയ രക്‌തകുഴലുകളിൽ ഉള്ള ദ്വാരം അടക്കൽ,
കണിയാമ്പറ്റയിൽ നിന്നുള്ള ഒരു വയസുള്‌ള കുഞ്ഞിന്റെ (VSD) ഹ്യദയത്തിന്റെ താഴെ ഭാഗത്തുള്ള രണ്ട് അറകൾക്കിടയിലുള്ള ദ്വാരം അടക്കൽ എന്നിയവയാണ് വ്യജയകരമായി വായനാട്ടിൽ പൂർത്തീകരിച്ചത്.

3.50 ലക്ഷം മുതൽ 4 ലക്ഷം വരെ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് വെറും അമ്പതിനായിരം (50000) രൂപ മാത്രമേ രക്ഷിതാക്കളിൽ നിന്നും
ഈടാക്കിട്ടുള്ളൂ.

പീഡിയാട്രിക് ഇന്റെർവെൻഷനൽ കാർഡിയയോളോജിസ്‌റ് ഡോ. മുഹമ്മദ് കമറൺ ,സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ .ബൈജുസ് , ഡോ .ജ്യോതിഷ് വിജയ്, അനസ്‌തറ്റിസ്‌റ്റായ ഡോ .ശ്രീഹർഷാ എന്നിവർ ആണ് നടപടികൾക്ക് നേതൃത്വം നല്‌കിയതെന്ന് ‘ലിയോ ഹോസ്‌പിറ്റൽ ലിയോ മെട്രോ കാർഡിയാക് സെന്റർ ഹെഡ് അഡ്മിനിസ്ട്രേഷൻ ടി പി വി രവീന്ദ്രൻ പറഞ്ഞു.
രണ്ട് കുഞ്ഞുങ്ങളും സുഖം പ്രാപിച്ചുവരുന്നു.
സാധാരണ ഹൃദയത്തിൻ്റെ വലത്തെ മേലെ അറയിൽ നിന്ന് (ഏട്രിയം) ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന പൾമനറി ആർട്ടറിയും ഇടത്തെ കീഴേ അറയിൽ നിന്ന് (വെൻട്രിക്കിൾ ) പുറപ്പെടുന്ന അയോർട്ട യുമായി ബന്ധിപ്പിക്കുന്ന പി ഡി എ ( പേറ്റൻട് ഡക്ടസ്സ് ആർട്ടീരിയോസസ്സ് ) ജനിക്കുമ്പോൾ തന്നെ അടഞ്ഞുപോകാറുണ്ട് – വളരെ അപൂർവം കുട്ടികൾക്ക് ഇത് അടഞ്ഞുപോകാറില്ല . പണ്ടൊക്കെ നെഞ്ചു കീറിയുള്ള ഓപ്പറേഷനായിരുന്നു ചെയ്യാറുള്ളത്.
പുതിയ സാങ്കേതിക വിദ്യ പ്രകാരം ജനറൽ അനസ്തീഷ്യയിൽ തുടയിൽ ചെറിയ ഒരു ഇൻസിഷ്യനിൽ കൂടി കത്തീറ്റർ ഇൻസർട്ട് ചെയ്ത് ദ്വാരം അടക്കുന്ന രീതിയാണ് ലിയോ മെട്രൊ കാത്ത് ലാബിൽ ഡോക്ടർ കംറാൻ ചെയ്തത് . വയനാട്ടിൽ ആദ്യമായാണ് ഇത് ചെയ്തതെന്നത് പ്രത്യേകതയാണ്.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.