ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വമേറെ: പ്രിയങ്കാഗാന്ധി എം പി

മാനന്തവാടി: ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഏറെയാണെന്ന് പ്രിയങ്കാഗാന്ധി എം പി. സാധാരണക്കാർ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്നത് പ്രദേശത്തെ മെമ്പർമാരോടാണെന്നും, അവരാണ് ജനങ്ങളുമായി നേരിട്ട് സംവാദിക്കുന്നതെന്നും അവർ പറഞ്ഞു. മാനന്തവാടി മുൻസിപ്പാലിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, നഗരസഭയുടെ പയ്യമ്പള്ളി മേഖല ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു എം പി. കേരളത്തിൽ പാർട്ടികൾക്ക് അധീതമായി മെമ്പർമാർക്ക് പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമായ നേട്ടമാണെന്നും പ്രിയങ്ക പറഞ്ഞു. അതിനാൽ വികസനപ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സേവനം ചെയ്യുന്നത് ഓരോ ജനപ്രതിനിധികളുടെയും കടമയാണെന്നും അവർ പറഞ്ഞു. ആരോഗ്യരംഗത്തും, കുടിവെള്ളത്തിനും തെരുവുവിളക്ക് സ്ഥാപിക്കൽ എന്നിവക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള മാനന്തവാടി നഗരസഭയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. പ്രാദേശിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നാടിന് വേണ്ടുന്ന വികസനപ്രവർത്തനങ്ങൾ നടത്തുന്നതിൽ ജനപ്രതിനിധികൾ ഏറെ മുന്നിലാണെന്നും അവർ പറഞ്ഞു. മുൻസിപ്പൽ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി അധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ഐ സി ബാലകൃഷ്ണൻ എം എൽ എ, ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻമന്ത്രി പി കെ ജയലക്ഷ്മി, സി കുഞ്ഞബ്ദുള്ള, പടയൻ മുഹമ്മദ്, അഡ്വ. എൻ കെ വർഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലേഖ രാജീവൻ, പി വി എസ് മൂസ, സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ ലൈല സജി, ഷിബു കെ ജോസ്, പി വി ജോർജ്ജ്, പി ഷംസുദ്ദീൻ, ശോഭ രാജൻ, ജിതേഷ് കുര്യാക്കോസ്, മുൻസിപ്പൽ സെക്രട്ടറി ഇൻ ചാർജ്ജ് രമ്യാ മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയ ആൻ റോസിനെ ചടങ്ങിൽ ആദരിച്ചു.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

അഭിമുഖം റദ്ദാക്കി

വൈത്തിരി ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് 2025 മെയ് 30ന് നടത്തിയ അഭിമുഖം റദ്ദാക്കിയതായി കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോക്കടവ്-കോപ്രയിൽ അമ്പലം, നടാഞ്ചേരി, നാരോക്കടവ്, മയിലാടുംകുന്ന്, എടത്തിൽ വയൽ പ്രദേശങ്ങളിൽ ഓഗസ്റ്റ് 7ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.