കമ്പളക്കാട്:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പതിനൊന്നാം വാർഡ് പ്രസിഡണ്ടായി ദീർഘകാലം സേവനം നടത്തുകയും പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായി നിലനിന്നിരുന്ന കല്ലിങ്ങൽ ഹംസ സാഹിബിന് പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരവ് നൽകി.
ഹംസ സാഹിബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷൻ കെ കെ അഹമ്മദ് ഹാജി ആദരവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം ട്രഷറർ ഹംസ ഹാജി കടവൻ.മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഷുക്കൂർ.ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ ഗഫൂർ കാട്ടി.കെഎം ഫൈസൽ. മൊയ്തുട്ടി കാവുങ്ങൽ. ജൗഹർ പുതിയാണ്ടി പി പി കാസിം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വാർഡ് വൈസ് പ്രസിഡണ്ട് ജംഷീദ് കിഴക്കയിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ബഷീർ പഞ്ചാര സ്വാഗതം പറഞ്ഞു. വാർഡ് കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ദീൻ തമ്മട്ടാൻ നൗഫൽ കൊപ്പരക്കോടൻ.ഇബ്രാഹിം കറുവ. അസൈൻ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ