പടിഞ്ഞാറത്തറ:
പുഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ എം.പി ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർമ്മ സമിതി നിവേദനം നൽകി. വയനാട് അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്നങ്ങളും , അതിൽ ഈ പാതയുടെ പ്രാധാന്യവും എം പി യെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൽപ്പറ്റ MLA ടി.സിദ്ധിഖാണ് കൂടിക്കാഴ്ച്ചക്ക് മുൻക്കൈയ്യെടുത്തത്.ജില്ലാ പഞ്ചായത്തംഗവും കർമ്മ സമിതി എക്സിക്യൂട്ടീവംഗങ്ങളുമായ ജുനൈദ് കൈപ്പാണി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൻ കൂവയ്ക്കൽ, കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ, അംഗങ്ങളായ ജോൺസൻ ഒജെ, സാജൻ തുണ്ടിയിൽ അസീസ് കളത്തിൽ പ്രകാശൻ വി എന്നിവർ നേതൃത്വം നൽകി.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി