നൗഷാദ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൗഷാദുമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.അംഗങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതു പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് അനുമോദനവും നല്‍കി.സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് പോപ്‌സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പ്രസിഡന്റ് കെഇഎച് നൗഷാദ് അധ്യക്ഷനായിരുന്നു.ജിസിസി അംഗങ്ങളായ നൗഷാദ് കുളങ്ങരത്ത്,നൗഷാദ് കെ.കെ കോറോത്ത്,കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ നൗഷാദ് ചൊക്ലി തുടങ്ങിയവര്‍ സംസാരിച്ചു.കെഇഎച് നൗഷാദ്(പ്രസിഡണ്ട്),നൗഷാദ് ഉസ്താദ് നെല്ലിയമ്പം(സെക്രട്ടറി),നൗഷാദ് മണിച്ചിറ(ട്രഷറര്‍) എന്നിവരുള്‍പ്പടെ 18 അംഗങ്ങളെ പുതിയ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി സംഗമത്തില്‍ തെരഞ്ഞെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്