മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ.
മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2020 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ബി. ഫാം വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു.
ബിരുദ ദാന ചടങ്ങ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ഷിബു പ്രശാന്ത് സി ആർ ഫാർമസി ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ലാൽ പ്രശാന്ത് എം എൽ, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ലിഡ ആന്റണി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡി.ജി.എമ്മും കേരള ആരോഗ്യ സർവകലാശാല സേനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവരെ കൂടാതെ അധ്യാപകരും മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. പാഠ്യ – പാഠ്യേതര
പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കോളേജ് ഓഫ് ഫാർമസിയിൽ ഉന്നത നിലവാരം പുലർത്തുന്ന ലബോറട്ടറികളും പരിചയ സമ്പന്നരായ അധ്യാപകരും അത്യാധുനിക ക്ളാസ് മുറികളും 24 ഡിസ്റ്റിങ്ഷനുകളും 61 ഫസ്റ്റ് ക്ളാസുകളുമടക്കം 97.7% എന്ന മികച്ച വിജയം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കി. ഇവിടെ ബി. ഫാം കൂടാതെ എം. ഫാം, ഫാം.ഡി, ഡി. ഫാം എന്നീ കോഴ്‌സുകളും നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 8111881230 എന്ന നമ്പറിൽ വിളിക്കുക.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ