വൈത്തിരി താലൂക്ക് ആശുപത്രിയിലെ ‘സ്‌നേഹസംഗമം’ ശ്രദ്ധേയമായി

വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സിആം മെഷീന്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനവും, മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ താക്കോല്‍ദാനവും ഫ്‌ളാഗ് ഓഫും പ്രിയങ്കാഗാന്ധി എം.പി നിര്‍വഹിച്ചു. അഡ്വ.ടി സിദ്ധിഖ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് സിആം മെഷീന്‍ ആശുപത്രിയില്‍ സജ്ജമാക്കിയത്. ജെബി മേത്തര്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ് മൊബൈല്‍ ഡിസ്‌പെന്‍സറി യൂണിറ്റിനായി വാഹനം വാങ്ങിയത്. അഡ്വ. ടി.സിദ്ധിഖ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫൗസിയ ബഷീര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം പി, ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനന്‍, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, എച്ച് എം സി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 100 സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെയും ഇതിന് നേതൃത്വം നല്‍കിയ മുന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ ജോണ്‍ ആളൂരിനെയും, ശസ്ത്രക്രിയയുടെ ഭാഗമായ ആരോഗ്യപ്രവര്‍ക്കരെയും പ്രിയങ്കാഗാന്ധി അനുമോദിച്ചു. മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം മുന്നോട്ടുപോകാന്‍ സാധിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബസംഗമത്തില്‍ പ്രിയങ്കാഗാന്ധി പറഞ്ഞു. ആദ്യമുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ചന്ദ്രനും, ആദ്യത്തെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ തങ്കമ്മയും ഉള്‍പ്പെടെ നൂറില്‍പരം മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയവരുടെയും അവരുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തരുടെയും ഒത്തുചേരല്‍ ശ്രദ്ധേയമായിരുന്നു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.