നിയന്ത്രണംവിട്ട ബൊലേറോ ജീപ്പ് മരത്തിലിടിച്ചാണ് അപകടം. ദേശീയപാത 766യിൽ മൂലഹള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.