റോഡുസുരക്ഷ, ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും – റാഫ്

വൈത്തിരി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിൽ റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.രാജാറാണി അധ്യക്ഷയായിരുന്നു. റോഡപകടങ്ങളും ലഹരി വ്യാപനവും ഗാരവമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് സേഫ്റ്റി കൗൺസിലുകൾ കാര്യക്ഷമമാക്കണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. ശാസ്ത്രീയമായ റോഡുനിർമ്മാണം, തുടർച്ചയായ ബോധവൽക്കരണം, നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ എന്നിവ കൈക്കൊള്ളണം. റോഡ് സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് അനുവദിക്കുകയും വേണമെന്ന് അബ്ദു പറഞ്ഞു. വിജയൻ കൊളത്തായി, അനീഷ് മലാപ്പറമ്പ്, ഏകെ അഷറഫ്, ടിപിഎ മജീദ്,മൊയ്തു മുട്ടായി, ഹസ്സൻ കച്ചേരി, മുഹമ്മദ് ഫാരിസ്, വൈത്തിരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ജിൻഷാ,മെമ്പർമാരായ കെആർ ഹേമലത, വത്സല സദാനന്ദൻ, മേരിക്കുട്ടി മൈക്കിൾ,ഡോളി ജോസ്,വിഎസ് സുജിന, കെ ഉഷ, റാഫ് നേതാക്കളായ ലൈജു റഹീം, സാബിറ ചേളാരി, സജി മണ്ഡലത്തിൽ, കെ പി സൈതലവി, കെ ജെ ജോൺ, പി ശങ്കരനാരായണൻ, ടി റഫീഖ്, നൗഫൽ മേപ്പാടി, പി കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ലൈജു റഹീം സ്വാഗതവും പിസി അസൈനാർ നന്ദിയും പറഞ്ഞു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.