കൽപ്പറ്റ: കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കൺവെൻഷൻ ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് ഹാളിൽ വെച്ച് നടത്തി. സംസ്ഥാന കമ്മറ്റി അംഗം ജയപ്രകാശ്. എം.പി. ഉൽഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ് അദ്ധ്യക്ഷനായി. സുനിൽ മോൻ. ടി.ഡി., വിജയൻ.പി.കെ., ബാബുരാജ്.കെ.വി. രജീഷ് തുടങ്ങിയവർ സംസാരിച്ചു. സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള ഡെപ്യൂട്ടേഷൻ വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ജില്ലാ ഭാരവാഹികളായി രമ്യ ടി.കെ(പ്രസിഡണ്ട്), അരുൺ സജി (സെക്രട്ടറി), രവീന്ദ്രൻ.വി(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







