തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും പരസ്പരം ബന്ധിപ്പിച്ചു തൊഴിൽ നൽകാൻ സാധിക്കണം: മന്ത്രി ഒ ആർ കേളു

മാനന്തവാടി:
വിവിധ സ്ഥാപനങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ അനുവദിച്ചശേഷം തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും കണ്ടെത്തി, പരസ്പരം ബന്ധിപ്പിച്ചു ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകാൻ സാധിക്കണമെന്ന് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂന്നാമത്തെ ജോബ്സ്റ്റേഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മന്ത്രി.  

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിച്ചിറങ്ങിയശേഷം തൊഴിൽദാതാക്കളുടെ സഹായത്തോടെ ഒട്ടേറെ പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ ചെയ്യാനാവശ്യമായ നൈപുണി പഠിപ്പിക്കുകയും
അഭ്യസ്തവിദ്യർക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കുകയുമാണ്  ജോബ് സ്റ്റേഷനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ലഭ്യമാക്കാൻ ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ജോബ് സ്റ്റേഷനിലൂടെ നൽകും.

കേരള നോളജ് ഇക്കണോമി മിഷൻ, കെ-ഡിസ്ക് എന്നീ ഏജൻസികൾ നേതൃത്വം നൽകും. വിജ്ഞാന തൊഴിൽ മേഖലയെ വികസിപ്പിച്ച് കേരളത്തിലെ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് നോളജ് ഇക്കണോമി മിഷന്റെ ലക്ഷ്യം. അസാപ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഏജൻസികൾ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നതോടെ സംരംഭകരുടെ ആവശ്യപ്രകാരമുള്ള തൊഴിലാളികളെ നൽകാനാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡൻറ് എ കെ ജയഭാരതി, വിജ്ഞാനകേരളം ജില്ലാ കോ-ഓഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എൻ സുശീല, കെ വിജയൻ, മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ പി കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, മാനന്തവാടി എംപ്ലോയ്മെൻറ് ഓഫീസ് ഇൻചാർജ് ഷിജു മോഹൻ, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ കെ എസ് ഷഹന എന്നിവർ സംസാരിച്ചു.

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍

ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *