വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകം

സംസ്ഥാനത്തെ 104 സ്‌കൂളുകള്‍ ലഹരി മരുന്ന് ഹോട്ട് സ്പോട്ടെന്ന് എക്സൈസ്. വിദ്യാലയങ്ങളില്‍ ലഹരി ഉപഭോഗം തടയുന്നതിന്റെ ഭാഗമായി എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തില്‍ വിദ്യാർഥികള്‍ക്കിടയില്‍ ലഹരി മരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയ സ്‌കൂളുകളെയാണ് ഹോട്ട്‌സ്‌പോട്ടായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍പ്പെട്ട സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്പോട്ടുകള്‍. 43 സ്‌കൂളുകള്‍. തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട് ജില്ലകളും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ നിരീക്ഷണം ആവശ്യമായ വിഭാഗത്തില്‍ നിരവധി സ്‌കൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പട്ടിക നിലവിലുണ്ടെന്ന് ഒന്നിലധികം കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ലഹരിക്ക് അടിമകളായ വിദ്യാർഥികളെ ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ, എക്സൈസിന് നിർദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് ലഹരി മരുന്ന് വില്പന നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നതിന് പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുമായി ഏകോപിപ്പിച്ച്‌ പ്രവർത്തനം നടത്താനും തീരുമാനിച്ചു. നിരവധി സ്കൂളുകള്‍ക്ക് സമീപം പ്രവർത്തിക്കുന്ന കടകള്‍ വിദ്യാർഥികള്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ലൈസൻസ് റദ്ദാക്കാനും ഉടമകള്‍ക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിക്കാനും നിർദേശം നല്‍കി.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

സാന്ത്വന അദാലത്ത്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ (ഓഗസ്റ്റ് രണ്ട്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ അദാലത്ത് നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പ്രവാസം

9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ

അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം

വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം

വയനാടെന്ന പേര്‌ കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.