അമ്പലവയൽ:പശ്ചിമേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് വരുന്ന യുദ്ധസമാനമായ സാഹചര്യം പ്രവാസി സമൂഹത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ആകെ ഭീതിയിലാണുള്ളതെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അടിയന്തിരമായി നിർത്തിവെക്കണമെന് കേരള പ്രവാസി സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെകെ നാണു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ ആർ പ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, കെ കെ രാധാകൃഷ്ണൻ, മുഹമ്മദ് മീനങ്ങാടി, പി വി സാമുവൽ എന്നിവർ സംസാരിച്ചു. കെ സേതുമാധവൻ സ്വാഗതവും, സുരേഷ്ബാബു നന്ദിയും പറഞ്ഞു. 17 അംഗ വില്ലേജ് കമ്മിറ്റിയെയും 15 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികളായി സുരേഷ് ബാബു (പ്രസിഡന്റ്), കെ ആർ പ്രസാദ് (സെക്രട്ടറി), പ്രേമദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു.






