പഞ്ചാരക്കൊല്ലി: എസ്‌ഡിപിഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും കടുവ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെതിരെ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയവരേയും അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജബ്ബാർ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ ഇ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, മഹല്ല് പ്രസിഡന്റ് മുജീബ്, പ്രവാസി ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി ഫിറോസ് കെ.എസ്, അൽ ഹിദായ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി കെഎസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. നൗഫൽ പഞ്ചാരക്കൊല്ലി സ്വാഗതവും അബ്ദുസലാം നന്ദിയും പറഞ്ഞു.

പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ(FSSAI). ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിടുകയായിരുന്നു.






