കോട്ടത്തറ :ഗവ: എൽ.പി.സ്കൂൾ മെച്ചനയിൽ ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്കൂൾ യൂണിഫോം ഒഴിവാക്കി വായിച്ചറിഞ്ഞും കേട്ടറിഞ്ഞതുമായ കഥകളിലെ കഥാപാത്രങ്ങളുടെയും കഥാകൃത്തുകളുടെയും വേഷം ധരിച്ചാണ് കുട്ടികൾ സ്കൂളിലെത്തിച്ചേർന്നത്. ഓരോരുത്തരും ധരിച്ച വേഷത്തിൽ തങ്ങളുടെ കഥാപാത്രത്തിന്റെയും കഥാകൃത്തുകളുടെയും പേരുകളെഴുതിയ ബാഡ്ജും ഉണ്ടായിരുന്നു. വ്യത്യസ്തമായ ഈ വേഷപകർച്ച കുട്ടികളിൽ കൗതുകവും, ഒപ്പം കഥാകൃത്തിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുവാനുമുള്ള അവസരം കൂടി ലഭിച്ചു.തുടർന്ന് വായനദിന പ്രതിഞ്ജ, വായന സഞ്ചി, വായന മൽസരങ്ങൾ എന്നിവ നടന്നു, പ്രധാനാധ്യാപിക അമ്മുജ കെ.എ വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. അധ്യാപകരായ അരുൺ പ്രകാശ്, സരിത പി ബി, മുഹമ്മദ് ഷെരീഫ് ,ജെസ്‌ലിൻ, അഞ്ജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്