ബത്തേരി:”എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു” എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് അസംപ്ഷൻ എയുപി സ്കൂളിൽ തുടക്കം കുറിച്ചു.
കഥ, കവിത, വായനാ കാർഡ് , കുറിപ്പ് തയ്യാറാക്കൽ പുസ്താ കാസ്വാദനം ,പുസ്തക രചന തുടങ്ങിയ വൈവിദ്യമായ പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളായ പി. എസ് ഫൈഹ, നേഹ മരിയ ,അക്സ മരിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
അധ്യാപകരായ ലിൻസി ലൂക്കോസ്, ഷീബ ഫ്രാൻസിസ്, ട്രീസ തോമസ്, ബീനമാത്യു, ബിജി വർഗീസ്,ജിഷ എം പോൾ,മരിയ ജോൺസൻ എന്നിവർ നേതൃത്വം നൽകി .

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






