സഹോദരിയുടെ വീട് കയറി ആക്രമണം: കണ്ണൂരിൽ യുവതി അറസ്റ്റിൽ; പിടിയിലായത് സ്ഥിരം ക്രിമിനൽ ആയ റസീന

സഹോദരിയുടെ വീട്ടില്‍ അക്രമം കാട്ടിയ യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയാണ് പിടിയിലായത്. പണം നല്‍കാത്ത വിരോധത്തിലാണ് റസീന സഹോദരിയുടെ തലശ്ശേരി കൂളിബസാറിലുള്ള വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കഴിഞ്ഞ 16ാം തീയതിയാണ് സംഭവം നടന്നത്. ഇവരുടെ ഉമ്മ സഹോദരിയുടെ കൂടെയാണ് താമസം. ഉമ്മ പണം നല്‍കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അക്രമം അഴിച്ചു വിട്ടത്. സഹോദരിയെയും അവരുടെ 15 കാരിയായ മകളെയും പ്രതി മർദ്ദിച്ചെന്നും പരാതിയിലുണ്ട്. മാർബിള്‍ കഷ്ണം കൊണ്ട് ജനല്‍ ചില്ലുകളും കാറിന്റെ ഗ്ലാസും തല്ലി തകർക്കുകയും ചെയ്തു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തലശ്ശേരി പൊലീസ് സ്ഥലത്തെത്തി.

തടയാൻ എത്തിയ വനിത പൊലീസിനെ റസീന തള്ളിയിട്ട് അക്രമിക്കാൻ ശ്രമിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് റസീനയെ കീഴടക്കിയത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റസീനയെന്ന് പൊലീസ് പറഞ്ഞു. മുൻപ് മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ യാത്രക്കാരെ ഇടിച്ച്‌ ബഹളമുണ്ടാക്കിയതിന് ഇവർ അറസ്റ്റിലായിട്ടുണ്ട്. വനിത എസ്‌ഐയെ കൈയേറ്റം ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.