കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്‌തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിഫാം/ ഡിഫാം, ഫാർമസി കൗൺസിലിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ജൂൺ 28 ഉച്ച 12 ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11.45 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ പേര് രജിസ്റ്റർ രജിസ്റ്റർ ചെയ്യണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്